ഗോഗ്ര ഹോട്ട്‌സ്പ്രിംഗ് മേഖലയില്‍ നിന്നുള്ള ചൈനയുടെ പൂര്‍ണ്ണ പിന്‍മാറ്റം ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: പന്ത്രണ്ടാമത് കോര്‍ കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. ഗോഗ്ര ഹോട്ട്‌സ്പ്രിംഗ് മേഖലയില്‍ നിന്നുള്ള ചൈനയുടെ പൂര്‍ണ്ണ പിന്‍മാറ്റം ഉടന്‍ വേണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ, ദെപ്‌സാങില്‍ പൂര്‍ണ്ണ പട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കുന്നു എന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

മോള്‍ഡയില്‍ രാവിലെ പത്തരക്കായിരുന്നു കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. പ്രശ്‌നപരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

Top