അമേരിക്കയുമായി 2.6 ബില്ല്യണ്‍ കോടി ഡോളറിന്റെ കരാറിനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കയുമായി 2.6 ബില്ല്യണ്‍ കോടി ഡോളറിന്റെ കരാറിനൊരുങ്ങി ഇന്ത്യ. യുഎസ് പ്രതിരോധ ആയുധ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 30സൈനിക ഹെലികോപ്ടറുകളും നംസാസ് മിസൈല്‍ സംവിധാനവും വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും.

എം.എച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണെന്നാണ് റിപ്പോര്‍ട്ട്..

രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്. ഡല്‍ഹിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് പ്രതിരോധിക്കാനും പ്രത്യാക്രമണത്തിനുമാണ് യുഎസ് നിര്‍മിത മിസൈല്‍ വാങ്ങുന്നത്. മിസൈല്‍ വാങ്ങാനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നെങ്കിലും അമേരിക്കയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ വൈകുകയായിരുന്നു. ഇന്ത്യയുടെ അപേക്ഷക്ക് അമേരിക്ക അംഗീകാരം നല്‍കിയതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക. ട്രംപിന്റെ ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും.

Top