ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കിയില്‍ തായ്‌ലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനത്തില്‍ വനിത ഹോക്കിയില്‍ തായ്‌ലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. തായ്‌ലാന്റിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ഇന്ത്യന്‍ പെണ്‍പടകളുടെ വിജയം. ഗ്രൂപ്പിലെ നാലാം മത്സരത്തില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യയും തായ്‌ലാന്‍ഡും ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. പിന്നീട് 37ാം മിനുട്ടില്‍ റാണി രാംപാല്‍ ആണ് ഇന്ത്യയുടെ സ്‌കോറിംഗ് ആരംഭിച്ചത്.

കൂടാതെ വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരമായ തായ്‌വാന്റെ അകാനെ യമഗുച്ചിയെ തകര്‍ത്താണ് സിന്ധു ചരിത്ര വിജയം നേടിയത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു. ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ വിജയം. സകോര്‍ 21-17, 15-21, 21-10.

Top