ഇന്ത്യന്‍ ടെസ്റ്റ് ടീം ; പൃഥ്വി ഷായെ ഉൾപ്പെടുത്താതിനെതിരെ ആരാധക‍ർ രംഗത്ത്

ന്ത്യന്‍ ക്രിക്കറ്റ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ന്യൂസിലൻറിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള ഏറ്റവും മികച്ച ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ചില താരങ്ങൾ പരിഗണിക്കപ്പെടാതിരുന്നത് ശ്രദ്ധേയമായി. പൃഥ്വി ഷായെ ഉൾപ്പെടുത്താതിനെതിരെ ആരാധക‍ർ രംഗത്ത്.

ഓസ്ട്രേലിയൻ പര്യടനത്തോടെ ഇന്ത്യൻ ടീമിൽ നിന്ന് പൃഥ്വി ഷാ പുറത്തായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഭാവി ഓപ്പണറാവുമെന്ന് കരുതപ്പെട്ടിരുന്ന താരം ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുമില്ല. ശുഭ്മാൻ ഗിൽ ഷായെ മറികടന്ന് സ്ഥാനം ഉറപ്പാക്കി. മായങ്ക് അഗർവാളുമുണ്ട് ടീമിൽ.

പ്രധാനമായും രണ്ട് കളിക്കാരെ പരിഗണിക്കാത്തതിനാലാണ് ആരാധകർക്ക് നിരാശയുള്ളത്. മറ്റൊരാൾ ഹാർദിക് പാണ്ഡ്യയാണ്. നിലവിലുള്ള ടെസ്റ്റ് ടീമിൽ പാണ്ഡ്യക്ക് ഇടമുണ്ടാവണമെന്ന് പലരും വിലയിരുത്തുന്നു. കുൽദീപ് യാദവ് മോശം ഫോമിൻെറ പേരിലാണ് ടീമിൽ നിന്ന് പുറത്തായിരിക്കുന്നത്.

Top