ഇന്ത്യയുടെ പരാജയത്തില്‍ മനംനൊന്ത് ആത്മഹത്യാ ശ്രമം; യുവാവ് വിഷം കഴിച്ച് ആശുപത്രിയില്‍

ഒഡീഷ; ലോകകപ്പ് സെമി ഫെനലില്‍ ഇന്ത്യന്‍ ടീം നൂസിലന്റിനോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലാണ് സംഭവം.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരോഗ്യനില വീണ്ടെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അവസാനനിമിഷം വരെ ആവേശകരമായ പോരാട്ടത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Top