പരിശീലന മത്സരം സമനിലയില്‍; രണ്ടാം ഇന്നിംഗ്‌സില്‍ മുരളി വിജയിയ്ക്ക് സെഞ്ചുറി

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരം സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 211/2 എന്ന നിലയില്‍ എത്തിയപ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു.

ഓപ്പണര്‍ മുരളി വിജയ് രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടി. 132 പന്തില്‍ 16 ഫോറും അഞ്ച് സിക്‌സും എടുത്ത വിജയ് 129 റണ്‍സാണ് നേടിയത്. കെ.എല്‍.രാഹുല്‍ 62 റണ്‍സും നേടി.

നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ ആദ്യ ഇന്നിംഗ്‌സില്‍ 544 റണ്‍സെടുത്ത് പുറത്തായിരുന്നു. ഹാരി നീല്‍സണ്‍ (100) സെഞ്ചുറി നേടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും ആര്‍.അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 358 റണ്‍സിലാണ് അവസാനിച്ചത്.

Top