കൊവിഡ് പ്രതിരോധം; ഇന്ത്യയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച്‌ ജെന്നിഫെർ അനിസ്റ്റോൺ

ന്യൂയോർക്ക് : ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്‌. ഈ സാഹചര്യത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം പങ്കുചേരാൻ ആരാധകരോട് ആവശ്യപ്പെട്ട് ഹോളിവുഡ് നടി ജെന്നിഫെർ അനിസ്റ്റോൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇന്ത്യയ്ക്ക് പിന്തുണ നൽകാൻ അഭ്യർത്ഥിച്ചത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ആഗോള പിന്തുണ വർദ്ധിക്കുകയാണ്.

ഇന്ത്യയിലെ കൊറോണ സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോർട്ടുകൾക്കൊപ്പമാണ് അനിസ്റ്റോൺ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് കുറിപ്പുകൾ ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്.

കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയെ ആകെ സാരമായി ബാധിച്ചിട്ടുണ്ടെന്നും,കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം റെക്കോർഡ് കടന്നിരിക്കുകയാണെന്നും അനിസ്‌റ്റോണിന്റെ ആദ്യത്തെ കുറിപ്പിൽ പറയുന്നു.

കൊറോണ പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നൽകാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് രണ്ടാമത്തെ കുറിപ്പ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മാദ്ധ്യമങ്ങളിലൂടെയും ബോധവത്കരണം നടത്താൻ അനിസ്‌റ്റോൺ മൂന്നാമത്തെ കുറിപ്പിൽ ആവശ്യപ്പെടുന്നു.

 

Top