രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കോവിഡ് 19

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 500 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. 3,01,609 സജീവ കേസുകളാണുള്ളത്. ഇതിനോടകം 5,53,471 പേര്‍ രോഗമുക്തി നേടി. കോവിഡ്-19 മൂലം രാജ്യത്ത് ഇതുവരെ 23,174 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 2,19,103 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,494. മരണം 3,371. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 19,155 പേര്‍. തമിഴ്‌നാടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,470. മരണം 1,966. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 46,972 പേര്‍. ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41,820. മരണം 2,045. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 10,613 പേര്‍.

Top