രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും പതിനായിരത്തിന് മുകളില്‍

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരത്തിന് മുകളിലെത്തി. 11,499 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 255 പേര്‍ 24 മണിക്കൂറിനിടെ മരിച്ചപ്പോള്‍ ആകെ മരണനിരക്ക് 5,13,481 ആയി. 98.52 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇന്നലെ 23,598 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായതോടെ ആകെ നിരക്ക് 4,22,70,482 ആയി. 177.13 കോടി കൊവിഡ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കൊവിഡ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്.

 

 

Top