രാജ്യത്ത് 18,132 പുതിയ കോവിഡ് കേസുകള്‍ കൂടി; 193 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 21,563 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസം 193 പേര്‍ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,50,782 ആയി.

നിലവില്‍ 2,27,347 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,93,478 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 95,19,84,373 പേര്‍ക്കാണ് കോവിഡ് വാക്‌സീന്‍ നല്‍കിയത്.

Top