രാജ്യത്ത് 18,833 പുതിയ കോവിഡ് കേസുകള്‍ കൂടി, 278 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18,833 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കേസുകളുടെ എണ്ണം ഇന്നലത്തേതിലും നേരിയ തോതില്‍ വര്‍ധിച്ചു. 278 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,49,538.

നിലവില്‍ 2,46,687 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 1.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24,770 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,31,75,656 ആയി. 97.94% ആണ് രോഗമുക്തി നിരക്ക്.

Top