രാജ്യത്ത് പുതിയതായി 18,346 കോവിഡ് കേസുകള്‍ കൂടി, 263 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,346 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 8,850 കേസുകള്‍ കേരളത്തിലേതാണ്. 263 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മാത്രം 149 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

29,639 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,31,50,886 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.83 ശതമാനമാണ്.

24 മണിക്കൂറില്‍ 72,51,419 ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 91 കോടി (91,54,65,826) പിന്നിട്ടു. 88,75,020 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.

Top