രാജ്യത്ത് 27,553 കോവിഡ് കേസുകള്‍ കൂടി; ഒമിക്രോണ്‍ രോഗികള്‍ കുത്തനെ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 284 പേര്‍ മരിക്കുകയും ചെയ്തു. 9249 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ, രാജ്യത്ത് ചികിത്സയില്‍ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി വര്‍ധിച്ചു.

1525 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 461 കേസുകള്‍ മഹാരാഷ്ട്രയിലും 351 ഡല്‍ഹിയിലുമാണ്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ 2761 കോവിഡ് കേസുകളാണുണ്ടായത്. കഴിഞ്ഞ മേയ് മാസത്തിന് ശേഷം ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്.

കേരളത്തില്‍ ഇന്നലെ 2435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2704 പേര്‍ രോഗമുക്തി നേടി.

Top