രാജ്യത്ത് 24 മണിക്കൂറിനിടെ 34,113 പേര്‍ക്ക് കോവിഡ്; 346 മരണം

ഡല്‍ഹി: രാജ്യത്ത് ഇന്നലെ 34,113 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനം. 91,930 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 346 പേര്‍ മരിച്ചു.

നിലവില്‍ 4,78,882 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ആകെ മരണം 5,09,011.

കേരളത്തിലും ആശ്വാസം

സംസ്ഥാനത്ത് ഇന്നലെ 11,136 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

 

Top