രാജ്യത്ത് 14,348 കൊവിഡ് കേസുകള്‍ കൂടി, പകുതിയിലേറെ കേരളത്തില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 14,348 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,42,31,809 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

805 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 4,56,386 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,84,552 സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മാസം 28 വരെ ആകെ 60,58,85,769 പരിശോധനകള്‍ നടന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ആകെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. 13,198 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡില്‍ നിന്നും മുക്തി നേടി. 1,61,334 പേര്‍ വിവിധ രാജ്യങ്ങളിലായി നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് ആക്ടീവ് കേസുകളുള്ളത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അതേസമയം, കേരളത്തില്‍ ഇന്നലെ 7738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

Top