രാജ്യത്ത് 15,786 കോവിഡ് കേസുകള്‍ കൂടി, 231 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിദിന നിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഇന്നലത്തേതിനേക്കാള്‍ 14% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളില്‍ ഇത് 3 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,641 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ സജീവ കേസുകള്‍. 0.51 ശതമാനമാണ് ഇത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണ്. കഴിഞ്ഞ 119 ദിവസങ്ങളില്‍ ഇത് 3 ശതമാനത്തില്‍ താഴെയാണ്.

Top