രാജ്യത്ത് 15,981 കോവിഡ് കേസുകള്‍ കൂടി, 166 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 15,981 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,51,980 ആയി. രോഗ മുക്തി നിരക്ക് 98.08 ശതമാനം.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. 216 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.17,861 പേര്‍ രോഗമുക്തി നേടി.

രാജ്യത്തെ ആകെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 97കോടി 23 ലക്ഷം കവിഞ്ഞു.

Top