രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; രോഗികളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ്

ഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,433 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,008 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയര്‍ന്നു. 2.59 ലക്ഷം പേര്‍ രോഗമുക്തരായി. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 15,33,921 ആയി കുറഞ്ഞു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തില്‍ നിന്ന് 10.99 ശതമാനമായി ഉയര്‍ന്നു. 95.14 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Top