രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; രോഗ ബാധിതര്‍ പതിനായിരത്തില്‍ താഴെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേർക്കാണ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത്.

വൈറസ് ബാധിതരായി നിലവിൽ 1,02,601 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാജ്യത്ത് 119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേർ രോ​ഗമുക്തി നേടിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി. രാജ്യത്തെ ആകെ രോ​ഗമുക്തരുടെ എണ്ണം 4,23,07,686 ആയി. മരണസംഖ്യ 5,13,843 ആയി ഉയർന്നതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,77,50,86,335 പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്.

Top