കോവിഡും ലോക്ക്ഡൗണും; 600ഓളം ജീവനക്കാരെ പിരിച്ചു വിട്ട് ഊബര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അറുന്നൂറോളം മുഴുവന്‍ സമയ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അറിയിച്ച് ഊബര്‍ ഇന്ത്യ. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോഴാണ് ഊബറിന്റെ ഇത്തരമൊരു തീരുമാനം.

ലോക്ക്ഡൗണ്‍ കാരണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുഴുവന്‍ സ്തംഭനാവസ്ഥയിലാണ്. ഇതേ തുടര്‍ന്ന് പല കമ്പനികളും തങ്ങളുടെ തൊഴില്‍ ശക്തി വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഊബറും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് ഓപ്പറേഷനുകള്‍ എന്നീ തസ്തികകളെയാണ് വെട്ടിക്കുറച്ചതെന്നും ഊബര്‍ അറിയിച്ചു. ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു.

Top