24 മണിക്കൂറിനിടെ 3,900 കോവിഡ് കേസുകളും 195 മരണവും; ആകെ രോഗബാധിതര്‍ 46,433

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,900 കോവിഡ് കേസുകള്‍. രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി ഉയര്‍ന്നു.

1,568 പോരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 195 മരണമാണ് സംഭവിച്ചത്. . രാജ്യത്ത് 32,124 സജ്ജീവ രോഗികളാണുള്ളത്. 12,727 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. 2,465 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 583 പേരാണ് ഇവിടെ മരണപ്പെട്ടത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത സംസ്ഥാനം ഗുജറാത്താണ്. 5,804 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയില്‍ 4,898 പേര്‍ക്കും തമിഴ്നാട്ടില്‍ 3,550 പേര്‍ക്കും രാജസ്ഥാനില്‍ 3061 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന മരണ നിരക്ക്.

Top