കോവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു; മരണം 1373 , ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. 42,533 കോവിഡ് ബാധിതരാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2553 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 72 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണം1373 ആയി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 12000 കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഗുജറാത്തിലാണ്. 5400 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തിങ്കളാഴ്ച ആരംഭിച്ചു.മെയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത മേഖലകളില്‍ വ്യാപക ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ വ്യോമ-റെയില്‍-മെട്രോ ഗതാഗതം, അന്തര്‍സംസ്ഥാന യാത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ ആരാധനാലയങ്ങളിലെ സംഘംചേരല്‍ എന്നിവയ്ക്ക് രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുക തന്നെ ചെയ്യും.

Top