ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് ഗ്രെറ്റ തൻബർഗ്

സ്റ്റോക്ക്ഹോം: കൊവിഡിന്റെ രണ്ടാം വരവ് ഇന്ത്യയിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തക . അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം നൽകണമെന്നാണ് ഗ്രെറ്റ ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഹൃദയം തകരുകയാണ്. അവർക്ക് എത്രയും വേഗം ആവശ്യമായ സഹായം നൽകാൻ ആഗോള സമൂഹം തയ്യാറാകണം.” ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികൾ നേരിടുന്ന ഓക്സിജൻ ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത റീട്വീറ്റ് ചെയ്തു കൊണ്ടാണ് ഗ്രെറ്റ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

Top