ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്യുവാൻ ഡ്രോണുകൾ

ന്ത്യയിൽ  കോവിഡ്-19  വാക്‌സിൻ ക്ഷാമം കാരണം മരണനിരക്ക് വർധിച്ചിരിക്കുകയാണ്. ലോകത്ത് വെച്ചുതന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ വരുന്ന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഭരണക്രമങ്ങളിൽ ഉണ്ടായ പാളിച്ചകൾ തന്നെയാണ് ഇതിനുള്ള കാരണവും. കോവിഡ് വാക്‌സിൻ യഥാസമയത്ത് ലഭ്യമാക്കുന്നതിൻറെ വഴികൾ തേടുകയാണ് ആരോഗ്യവിഭാഗം. ഇപ്പോഴിതാ ഡ്രോൺ പറത്തി വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായുള്ള (ഐഐടി) പങ്കാളിത്തത്തോടെ ഡ്രോൺ ഉപയോഗിച്ച് കോവിഡ് -19 വാക്സിൻ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. രാജ്യത്ത് വാക്സിൻ കുത്തിവയ്പ്പ് നടത്തുന്നതിൻറെ മൂന്നാം ഘട്ടത്തിൻറെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് 2021 മെയ് 1 മുതൽ ഇന്ത്യയിലുടനീളം ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് ഈ പുതിയ ഡ്രോൺ ഉപയോഗിച്ചുള്ള വാക്സിൻ ഡെലിവറി പദ്ധതി. സിവിൽ ഏവിയേഷൻ മന്ത്രാലയവും (MoCA) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) ഈ പഠനത്തിന് അംഗീകാരം നൽകി.

Top