ഇന്ത്യയിലെ കൊവിഡ് വ്യാപനം; അതിർത്തികൾ അടച്ച് ബംഗ്ലാദേശ്

ന്ത്യയിലെ കൊവിഡ് 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി അടക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചതോടെ, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ നിരവധി ബംഗ്ലാദേശ് പൗരന്മാർ കുടുങ്ങി. മുൻകൂട്ടി പ്രഖ്യാപിക്കാതെ അതിർത്തി അടച്ചതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ പെട്രപോളിൽ നിരവധി ബംഗ്ലാദേശി പൗരന്മാർ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ത്യയിലെ  കൊവിഡ് കേസുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ്, ഇന്ത്യയിൽ നിന്ന് കരമാർഗമുള്ള യാത്രാമാർഗങ്ങൾ അടച്ചത്. അനിശ്ചിത കാലത്തേക്ക് അതിർത്തികളെല്ലാം അടക്കുകയാണെന്നും തുറക്കുന്ന കാര്യത്തിൽ മെയ് 9-ന് തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വിദേശമന്ത്രി എ.കെ അബ്ദുൽ മൊമിൻ പറഞ്ഞു. അതേസമയം, ചരക്കുനീക്കത്തിനായി അതിർത്തികൾ തുറന്നുകൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 14 മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തിയിരുന്നു.

Top