ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനു മുന്നോടിയായുള്ള ഇന്ത്യയുടെ കൗണ്ടി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

indian-test-team

ചെംസ്‌ഫോഡ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനു മുന്നോടിയായുള്ള ഇന്ത്യയുടെ കൗണ്ടി മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് മുമ്പായി സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്നു മുതല്‍ കൗണ്ടി ടീം എസ്‌ക്‌സിനെതിരെ കളിക്കും.

നാലു ദിവസമായി നിശ്ചയിച്ച കളി ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൂന്നു ദിവസമായി വെട്ടിക്കുറച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ നെറ്റ് പരിശീലനത്തിനു ശേഷം, പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ചാണ് കളി ചുരുക്കാന്‍ ആവശ്യപ്പെട്ടത്.

ട്വന്റി20, ഏകദിന പരമ്പര കഴിഞ്ഞ് ഏതാനും ദിവസങ്ങളുടെ ഇടവേളക്കു ശേഷമാണ് ടെസ്റ്റ് പോരാട്ടം. അഞ്ചു ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ കളി ആഗസ്റ്റ് ഒന്നിന് ബെര്‍മിങ്ഹാമില്‍ ആരംഭിക്കും.

Top