ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കേണ്ടത്, ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ശിവസേന

shivsena

മുംബൈ: ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കേണ്ടതെന്നും ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ശിവസേന.

ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് ഒരു രാജ്യമില്ലാത്തത്. മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നിരവധി രാജ്യങ്ങളുണ്ട്. അമേരിക്കയും യൂറോപ്പുമൊക്കെ ക്രിസ്ത്യന്‍ രാജ്യങ്ങളാണെന്നും ശിവസേന പറഞ്ഞു.

ബുദ്ധമതത്തില്‍പ്പെട്ടവര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ പോലുള്ളവയുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ആദ്യ പരിഗണന ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

ഹിന്ദു വിശ്വാസത്തെ അനുകൂലിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഹിന്ദുക്കളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ ഭരിച്ചിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, കശ്മീര്‍ പണ്ഡിറ്റുകളുടെ ഘര്‍ വാപ്പസി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നും ശിവസേന പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ പലര്‍ക്കും മടിയാണെന്നും ശിവസേന വ്യക്തമാക്കി.

Top