ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി പെന്റഗണ്‍

GSAT- 6a

വാഷിങ്ടണ്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയില്‍ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്നാണ് മനസ്സിലാകുന്നതെന്ന് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍ പറഞ്ഞു. യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ നടത്തിയ പരീക്ഷണത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള സെനറ്റര്‍മാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേ സമയം അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പരീക്ഷണം നടത്തുന്നത് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്ത ഉപഗ്രഹത്തിന്റെ നാനൂറോളം അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചിരുന്നു. ഇത് പൂര്‍ണ്ണമായി തള്ളാതെയാണ് ഇപ്പോള്‍ പെന്റഗണ്‍ ഇന്ത്യന്‍ പരീക്ഷണത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

Top