ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഭൂഗര്‍ഭ അറകള്‍ ഒരുങ്ങുന്നതായ് റിപ്പോര്‍ട്ട്; ഉപഗ്രഹ ചിതങ്ങള്‍ പുറത്ത്

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഭൂഗര്‍ഭ അറകള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ദൂരപരിധിയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഭൂഗര്‍ഭ സൗകര്യങ്ങള്‍ ഒരുക്കുന്നതായാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിന്റെ ലഡാക്കിലെ ഡെംകോച്ച് സൈനിക പോസ്റ്റില്‍നിന്ന് 60 കി.മീറ്റര്‍ ദൂരത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്.

തുരങ്കങ്ങളും സൈനിക ബാരക്കുകളും അടക്കമുള്ള നിര്‍മാണങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവവുമായ് ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിരിക്കുന്നത്.

Top