ചർച്ചക്ക് മുൻപ് അതിർത്തിയിൽ ‘പൊട്ടി’ 200 റൗണ്ട് വെടി, ഞെട്ടിക്കുന്ന റിപ്പോർട്ട്

ദില്ലി: ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍ മോസ്‌ക്കോയില്‍ നടത്തിയ ചര്‍ച്ചയ്ക്കു മുന്നോടിയായി ഇന്ത്യാ-ചൈന അതിര്‍ത്തി മേഖലയില്‍ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇരുസേനയും ആകാശത്തേക്ക് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

മോസ്‌കോയില്‍ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ച സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നില്ല. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും പ്രതിരോധ മന്ത്രിമാരുടെ മോസ്‌കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രകോപനമുണ്ടാക്കുന്നത് ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന നല്‍കിയത്.

ചൈന നിരീക്ഷിക്കുന്ന ഇന്ത്യക്കാരായ 10,000 ത്തോളം പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ സിബി മാത്യൂസിന്റെ പേരുമുണ്ട്. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെയാണ് ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജി എന്ന ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി
ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അജിത് ഡോവലിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top