അതിർത്തിയിൽ ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ !

ന്യൂഡൽഹി:ഏതാനും ദിവസങ്ങൾക്ക് മുൻപ് അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും ഏറ്റുമുട്ടിയ ദ്ദശ്യം പുറത്തായി.

ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

അഞ്ചുഡസനോളം വരുന്ന ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തികടന്നെത്തിയ ചൈനീസ് സൈനികരെ ചെറുത്തു നിന്നത്.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കരസേനയിലെ സൈനികരുമാണ് ചൈനീസ് സൈന്യത്തെ ചെറുത്തു തോല്‍പ്പിച്ചത്.

ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില്‍ തീര്‍ത്ത് തടയുന്നതും അവരെ ചൈനീസ് സൈനികര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം പുറത്തുവന്ന വീഡിയോ യഥാര്‍ഥമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യ 70-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്ന സമയത്താണ് അതിര്‍ത്തി അതിക്രമിച്ചുകടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുത്തുനിന്ന് തിരിച്ചയച്ചത്. ഇരുസൈനികരും ആയുധമില്ലാതെ പരസ്പരം ഏറ്റുമുട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.

ലഡാക്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുസൈനികരും തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം ഉണ്ടാകുന്നത്. ദോക്ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലഡാക്കിലെ സംഘര്‍ഷം പുറത്തുവരുന്നത്.

സംഘര്‍മുണ്ടായ ലഡാക്കില്‍ ഇന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ന് സന്ദര്‍ശനം നടത്തുന്നുണ്ട്.

Top