അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന-റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗം മാറ്റിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 22, 23 തിയതികളില്‍ നടക്കാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ഈ തീരുമാനം.

യോഗം എന്നത്തേക്കാണ് മാറ്റിവെച്ചതെന്ന് അറിയിച്ചിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം ചേരാനിരുന്നത്. നേരത്തെ മാര്‍ച്ചിലാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം മാറ്റിവെക്കുകയായിരുന്നു.

Top