ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെട്ടുവെന്ന് ചൈനീസ് കോൺസുലേറ്റ് ജനറൽ

കൊ​​​ൽ​​​ക്ക​​​ത്ത: ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ടെ​​​ന്ന് പീ​​​പ്പി​​​ൾ​​​സ് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ചൈ​​​ന​​​യു​​​ടെ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ മാ ​​​സ​​​ൻ​​​വു.

കൊ​​​ൽ​​​ക്ക​​​ട്ട ചേം​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ ഇ​​​ങ്ങ​​​നെ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര ബ​​​ന്ധം എ​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലും ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​നു തെ​​​ളി​​​വെ​​​ന്നും മാ ​​​സ​​​ൻ​​​വു പ​​​റ​​​ഞ്ഞു. ത​​​നി​​​ക്ക് ആ​​​ദ​​​രം ന​​​ല്കി​​​യ കൊൽ​​​ക്ക​​​ട്ട ചേം​​​ബ​​​റി​​​നു മാ ​​​സ​​​ൻ​​​വു ന​​​ന്ദി പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു 2000 വ​​​ർ​​​ഷം ​മുമ്പാ​​​ണ്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാമ്പ​​​ത്തി​​​ക ശ​​​ക്തി​​​ക​​​ളാ​​​ണ്.

ന​​​യ​​​ത​​​ന്ത്ര, സാമ്പ​​​ത്തി​​​ക സ്വാ​​​ധീ​​​ന​​​മാ​​​ണ് ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​​ത്തെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും 186 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര, വാ​​​ണി​​​ജ്യ ബ​​​ന്ധ​​​ത്തി​​​നു മു​​​ന്ന​​​ണി​​​പ്പോ​​​രാ​​​ളി​​​യാ​​​ണ് ക​​​ൽ​​​ക്ക​​​ട്ട ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് എ​​​ന്നും മാ ​​​സ​​​ൻ​​​വു വ്യക്തമാക്കി.

Top