ഇന്ത്യയും ചൈനയും വികസിച്ചു; ഇനിയും മുതലെടുപ്പ് അനുവദിക്കരുതെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും വികസിച്ചു കഴിഞ്ഞു, ഇനിയും ലോകവ്യാപാര സംഘടനയെ ഇരു രാഷ്ട്രങ്ങളും ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

‘രണ്ട് ഭീമന്‍ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഇനിയും വികസ്വര രാജ്യങ്ങളാണെന്ന് പറയുക വയ്യ. അതിനാല്‍ തന്നെ ലോകവ്യാപാര സംഘടനയില്‍ നിന്ന് ആനുകൂല്യങ്ങളും അവര്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. ഇന്ത്യയും ചൈനയും അനേകം വര്‍ഷങ്ങളായി ഞങ്ങളില്‍ നിന്ന് കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണ് എന്നാണ് ട്രംപ് കുറ്റപ്പെടുത്തി.

ഇരു രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും പറഞ്ഞ ട്രംപ് ഡ.ബ്ല്യു.ടി.ഒ യുഎസ്സിനെ നീതിപൂര്‍വ്വമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

Top