ഇന്ത്യന്‍ മേഖലയില്‍ കടന്നുകയറിയ ചൈനയുടെ പേരു പറയാന്‍ പ്രധാനമന്ത്രി എന്തിനാണു ഭയക്കുന്നതെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ മേഖലയില്‍ കടന്നുകയറിയ ചൈനയുടെ പേരു പറയാന്‍ പ്രധാനമന്ത്രി എന്തിനാണു ഭയക്കുന്നതെന്നു കോണ്‍ഗ്രസ് ചോദിച്ചു.

കോണ്‍ഗ്രസിനും ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സൈന്യത്തില്‍ അഭിമാനവും പൂര്‍ണ വിശ്വാസവുമുണ്ട്. എല്ലാ തവണയും ചൈന ആക്രമിക്കുമ്പോള്‍ തക്കതായ മറുപടി നല്‍കുന്ന സൈന്യത്തെ അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ എന്തിനാണു ചൈനയുടെ പേരു പറയാന്‍ ഭയക്കുന്നത്- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരാഞ്ഞു.

Top