ഇന്ത്യയുടെ പവിത്രഭൂമി ചൈനയ്ക്ക് വിട്ട് കൊടുത്ത് മോദി ഒത്തു തീര്‍പ്പുണ്ടാക്കി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് നല്‍കിയെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഫിംഗര്‍ 4ല്‍ നിന്നും 3 ലേയ്ക്ക് ഇന്ത്യ മാറിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യയുടെ പവിത്രഭൂമി ചൈനയ്ക്ക് വിട്ട് നല്‍കി മോദി സര്‍ക്കാര്‍ ഒത്തു തീര്‍പ്പ് ഉണ്ടാക്കി. ഗേഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളെ കുറിച്ച് പ്രതിരോധമന്ത്രി രാജ്യസഭയില്‍ ഒന്നും പറഞ്ഞില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

അതേസമയം, കര്‍ഷകസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജസ്ഥാനില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാ പഞ്ചായത്ത് നടക്കും. നാളെ ട്രാക്ടര്‍ റാലിക്കും രാഹുല്‍ നേതൃത്വം നല്‍കും.

നേരത്തെ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിയമങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയത്.

 

 

Top