ഇന്ത്യയ്ക്കു ഭീഷണിയുയര്‍ത്തി ദോക് ലാമില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്

chinese-army

ന്യൂഡല്‍ഹി: ദോക് ലാം തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തായി. ഈ ദൃശ്യങ്ങളില്‍ ഇന്ത്യയ്ക്കു ഭീഷണിയായേക്കാവുന്ന നിര്‍മ്മാണങ്ങളുടെ വിശദാംശങ്ങളാണുള്ളത്‌.

ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെയായി ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവ ചൈന നിര്‍മ്മിച്ചിരിക്കുന്നതായാണ് പുറത്തെത്തിയിരിക്കുന്നത്. ഒപ്പം പത്തു കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മ്മിച്ചിട്ടുണ്ടെന്നാണു സൂചന. ആയുധസജ്ജമായ വാഹനങ്ങളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

china

ദോക്‌ലാമില്‍ കടന്നുകയറി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം 73 നാള്‍ നീണ്ടുനിന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മ്മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്.

നിലവില്‍ ചൈനയുടെ ഭാഗത്തുനിന്നു കാര്യമായ ഭീഷണിയില്ലെന്നും, എന്നാല്‍ ചൈനയില്‍ നിന്നുള്ള ഏത് അടിയന്തര നീക്കവും നേരിടാന്‍ സേന തയ്യാറാണെന്നും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

Top