ചൈനയുടെ വിവാദ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ

ഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ചൈനയുടെ പ്രസ്താവനയോടാണ് പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യയുടെ താക്കീത്. എഴാം സൈനിക തല ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ചൈന വിവാദ പ്രസ്താവന നടത്തി

ലഡാക്ക് എല്ലാകാലവും ഇനിയും ഇന്ത്യയുടെ അഭിവാജ്യഘടകമായി തുടരും. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ അഭിപ്രായം പറയാന്‍ ചൈനയ്ക്ക് അവകാശമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തായ് വാന്‍ കടലിടുക്കിലൂടെ അമേരിക്കന്‍ നാവിക സേന കപ്പല്‍ കടന്നുപോയ പശ്ചാത്തലത്തിലായിരുന്നു ഷീ ജിന്‍പിങിന്റെ നിര്‍ദേശം.

Top