ഇന്ത്യ-ചൈന സംഘര്‍ഷം; പുതിയ ഫോണിന്റെ ലോഞ്ചിങ് ഒഴിവാക്കി ഓപ്പോ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടത്താനിരുന്ന പുതിയ ഫോണിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്.

ഒപ്പോയുടെ ഫൈന്റ് എക്സ് 2, എക്സ് ടു പ്രോ സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലോഞ്ചിങ് ബുധനാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

മൊബൈല്‍ ഫോണ്‍ അടക്കമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന വ്യാപകമായ കാമ്പയിനാണ് രാജ്യത്ത് നടക്കുന്നത്.

ഒപ്പോയും ഷവോമിയും ഉള്‍പ്പെടെയുള്ള ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളുടെ പത്തില്‍ എട്ട് വില്‍പ്പനയും നടക്കുന്നത് ഇന്ത്യയിലാണ്.

Top