ഇന്ത്യയില്‍ വ്യാപാരം നടത്തുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ചൈനീസ് കമ്പനികളെ നിരോധിക്കണമെന്ന ആവശ്യവുമായി സ്വദേശി ജാര്‍ഗണ്‍ മഞ്ച്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ പിന്തുണയ്ക്കുന്നതിനാല്‍ ഇന്ത്യയില്‍ വ്യാപാരം നടത്തുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ തടയണമെന്നാണ് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാര്‍ഗണ്‍ മഞ്ച് (എസ്.ജെ.എം) ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്.ജെ.എം കോ-കണ്‍വീനര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.ഇന്ത്യയില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കി നേരിട്ടോ അല്ലാതെയോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെയോ വ്യക്തിയേയോ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലെന്നും, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ചൈനീസ് ടെലികോം കമ്പനികള്‍, 5ജി ഉപകരണങ്ങള്‍, വിവാദത്തിനിടയാക്കിയ ടിക് ടോക്ക് പോലുള്ള മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

Top