ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം: ഇന്ന് വീണ്ടും ചര്‍ച്ച

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ന് വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച നടക്കും. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. പ്രശ്‌നപരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. ഹോട്ട്‌സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് നടക്കുന്ന ചര്‍ച്ചയിലുണ്ടാകും.

നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

Top