ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന്‍ ധാരണയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ ഇന്ന് നടന്ന സൈനികതല ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ധാരണ. ഇരുരാജ്യത്തെയും ലഫ്റ്റനന്റ് ജനറല്‍മാര്‍ തമ്മിലായിരുന്നു ചര്‍ച്ച. നേരത്തെ നടന്ന സൈനിക തല ചര്‍ച്ചയിലും പിന്‍മാറാന്‍ ധാരണയിലെത്തിയിരുന്നു.

സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യാ-റഷ്യ – ചൈന വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. നാളെ മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കരസേന മേധാവി മുകുന്ദ് നരാവനെ ലഡാക്കിലെത്തി.

ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ റഷ്യ വിളിച്ചു ചേര്‍ത്ത റിക് ഗ്രൂപ്പുതല യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അതിര്‍ത്തി തര്‍ക്കം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോവിഡിനു ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുക. റിക് യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമോ എന്നത് വ്യക്തമല്ല.

നാളെ മോസ്‌കോയില്‍ മൂന്നു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാസി ജര്‍മ്മനിക്കു മേല്‍ റഷ്യ നേടിയ ൈസനിക വിജയത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക ആലഘാഷങ്ങളുടെ ഭാഗമായി നടക്കുന്ന സൈനിക പരേഡിലും ഇന്ത്യയും ചൈനയും പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മന്ത്രിമാര്‍ അതിര്‍ത്തി തര്‍ക്കം റഷ്യയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്‌തേക്കമെന്ന് സൂചനകളുണ്ട്.

Top