ഇന്ത്യ ചങ്കൂറ്റം കാട്ടി, ചൈനയുടെ 8,200 കോടിയുടെ കച്ചവടം തടഞ്ഞ് വെല്ലുവിളിച്ചു !

ന്യൂഡല്‍ഹി: ലോക രാഷ്ട്രങ്ങളെയാകെ അമ്പരിപ്പിച്ചു കൊണ്ട് ഇന്ത്യ ചൈനയെ വെല്ലുവിളിച്ചു.

ചൈനീസ് കമ്പനിയുടെ 8200 കോടി രൂപയുടെ കച്ചവടം തടഞ്ഞാണ് കൃത്യമായ മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ഭരണ കൂടത്തിന് നല്‍കിയത്.

അതിര്‍ത്തിയില്‍ സംഘര്‍ഷാന്തരീക്ഷം തുടരവെ ഇന്ത്യയെ കഴിഞ്ഞ ദിവസവും ചൈന ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയത്.

സൈനികമായി തിരിച്ചടിക്കുന്നതിനു മുന്നോടിയായുള്ള നീക്കമായിട്ടാണ് ചൈനയുടെ വലിയ വിപണിയായ ഇന്ത്യയുടെ ഈ പ്രകോപനത്തെ ചൈനീസ് സര്‍ക്കാര്‍ കാണുന്നത്.

ചൈനയുടെതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍സേന ടെന്റ് അടിച്ച് താമസം തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്.

ഇന്ത്യയിലെ ഗ്ലാന്‍ഡ് ഫാര്‍മ ലിമിറ്റഡിലെ 86 ശതമാനം ഓഹരികളും വാങ്ങാനാണ് ചൈനീസ് കമ്പനി ശ്രമം നടത്തിയത്. എന്നാല്‍ മോദി അദ്ധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി ചൈനയുടെ ഈ നീക്കം തടയുകയായിരുന്നു.

ഇന്ത്യന്‍ മരുന്നു കമ്പനിയെ 1.3 ബില്യണ്‍ ഡോളറിന് (ഏകദേശം 8200 കോടി രൂപ) സ്വന്തമാക്കാനായിരുന്നു ഫോസണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ നീക്കം.

ഗ്ലാന്‍ഡ് ഫാര്‍മ ഏറ്റെടുക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മരുന്ന് വിതരണ കമ്പനിയാകാമെന്ന ചൈനീസ് കമ്പനിയുടെ സ്വപ്നമാണ് ഇപ്പോള്‍ ഇന്ത്യ തകര്‍ത്തിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ചൈനീസ് കമ്പനികള്‍ക്ക് ശക്തമായ നിയന്ത്രണവും നിരോധനവും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Top