India celebrating holy : google special animation of holy day

നിറങ്ങളില്‍ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഹോളി പ്രമാണിച്ച് വ്യത്യസ്തമാര്‍ന്ന കാഴ്ചയാണ് ഗൂഗിള്‍ ഓരുക്കിയിരിക്കുന്നത്.
നിറങ്ങളുടെ വസന്തോത്സവമായ ഹോളിയില്‍ ഗൂഗിള്‍ ഡൂഡിലും നിറങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.

ഒരു കൂട്ടം ആള്‍ക്കാര്‍ നിറങ്ങള്‍ വിതറി ഓടി ഗൂഗിള്‍ എന്ന് എഴുതി വരുന്ന ആനിമേഷനാണ് ഇത്തവണ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വര്‍ണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞ് ആഘോഷിക്കുന്ന ഹോളി വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഉത്സവമാണ്. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.

Top