ഇന്ത്യയില്‍ ക്ലൗഡ്‌ടെയില്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലര്‍മാരില്‍ ഒരാളായ ക്ലൗഡ്‌ടെയില്‍ ഇന്ത്യ, രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2022 മെയ് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആമസോണിനും എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ കാറ്റമറന്‍ വെഞ്ച്വേര്‍സിനും ഉടമസ്ഥതയുള്ള കമ്പനിയുടെ തീരുമാനം.

ഏഴ് വര്‍ഷമായി തുടരുന്ന പാര്‍ട്ണര്‍ഷിപ്പ് പുതുക്കേണ്ടെന്നാണ് തീരുമാനം. പ്രയോണ്‍ ബിസിനസ് സര്‍വീസിന് പൂര്‍ണ ഉടമസ്ഥതയുള്ളതാണ് ക്ലൗഡ്‌ടെയില്‍ ഇന്ത്യ. പ്രയോണ്‍ എന്നത് കാറ്റമറന്‍ കമ്പനിയും ആമസോണ്‍ കമ്പനിയും ചേര്‍ന്ന് സ്ഥാപിച്ച സ്ഥാപനമാണ്.

രാജ്യത്ത് വിദേശ ഇകൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനത്തിന് മുകളില്‍ കേന്ദ്രം കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്ന ഘട്ടത്തിലാണ് ക്ലൗഡ്‌ടെയിലിന്റെ പിന്മാറ്റം. രണ്ട് പങ്കാളികളും കരാര്‍ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. വമ്പന്‍ ഇളവുകളോടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിക്കഴിഞ്ഞ ശേഷമാണ് ക്ലൗഡ്‌ടെയിലിന്റെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്.

Top