വീണ്ടും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി

ന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിക്ക് വീണ്ടും റെക്കോഡ് നേട്ടം.

ഏകദിന സെഞ്ച്വറി നേട്ടത്തില്‍ രണ്ടാമതുള്ള താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ 106 ബോളില്‍ നിന്ന് 113 റണ്‍സാണ് കൊഹ്‌ലി നേടിയത്.

ഈ വര്‍ഷം 40 മത്സരങ്ങളില്‍ നിന്നുമാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ പിന്നിലാക്കിയാണ് കൊഹ്‌ലി റെക്കോഡിട്ടത്.

രണ്ട് ടെസ്റ്റ് സെഞ്ച്വറികളും അഞ്ച് ഏകദിന സെഞ്ചറികളുമുള്‍പ്പടെ ഈ വര്‍ഷം 2000 റണ്‍സാണ് കൊഹ്‌ലി നേടിയത്.

194 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് കൊഹ്‌ലിയുടെ റണ്‍ നേട്ടം 9030 ആയി.

ഏകദിനത്തില്‍ 9000 റണ്‍സിലെത്തുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് വിരാട് കൊഹ്‌ലി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം എസ് ധോണി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.

Top