ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ സിംബാബ്വെ പര്യടനവും ഉപേക്ഷിച്ച് ബി.സി.സി.ഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം അവസാനം നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ഉപേക്ഷിച്ചതിനു പിന്നാലെ സിംബാബ്വെ പര്യടനവും ഉപേക്ഷിച്ച് ബി.സി.സി.ഐ.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിംബാബ്വെയിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ബി.സി.സി.ഐ ഗ്രൗണ്ടില്‍ സുരക്ഷിതമായി പരിശീലനം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായിട്ടു മാത്രമേ താരങ്ങള്‍ക്ക് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുള്ളൂവെന്നും വ്യക്തമാക്കി.

സിംബാബ്വെയിലെ ഏകദിന പരമ്പര ഓഗസ്റ്റ് 22നു തുടങ്ങാനാണു നിശ്ചയിച്ചിരുന്നത്.

മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 യുമടങ്ങിയ പരമ്പരയ്ക്കായി ജൂണ്‍ 24-നാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്.

Top