സംഝോത എക്സ്പ്രസ് സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. നേരത്തെ ലാഹോറില്‍ നിന്ന് അട്ടാരിവരെയുള്ള സര്‍വീസ് പാക്കിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്‍ സംഝോത എക്സ്പ്രസ് സര്‍വീസ് ഓഗസ്റ്റ് എട്ടിന് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചത്.

ഇതിന് പിന്നാലെ ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ് സര്‍വീസും പാക്കിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പാക്കിസ്ഥാന്‍ തരംതാഴ്ത്തുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

Top