ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നു; കാനഡയിലെ കമ്പനി അടച്ചുപൂട്ടാനൊരുങ്ങി മഹീന്ദ്ര

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ കാനഡയിലെ അനുബന്ധ കമ്പനിയായ റേസണ്‍ എയറോസ്പേസ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്താനുള്ള കൃത്യമായ കാരണം എന്താണെന്ന് കമ്പനി അറിയിച്ചിട്ടില്ല.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയാണ് കനേഡിയന്‍ കമ്പനിയായ റേസണ്‍ എയറോസ്പേസിലുള്ളത്. 35 കോടി രൂപ ചെലവഴിച്ച് കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരി 2018-ലായിരുന്നു മഹീന്ദ്ര ഏറ്റെടുത്തത്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ അപേക്ഷയിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ റേസണ്‍ എയറോസ്പേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മഹീന്ദ്രയുടെ ഓഹരിയില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവുണ്ടായി.

 

Top