സൈനിക ശക്തിക്ക് കരുത്ത് പകരാന്‍ വിദേശ പീരങ്കികള്‍ വാങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നൂതന സാങ്കേതിക വിദ്യയോട് കൂടിയ പുതിയ രണ്ട് പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകാനൊരുങ്ങുന്നു.

വിവാദമായ ബോഫേഴ്‌സ് ആയുധ ഇടപാടിന് ശേഷം ആദ്യമായാണ് ഇന്ത്യ പുറത്ത് നിന്നും പീരങ്കികള്‍ വാങ്ങുന്നത്.
അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ള രണ്ട് 145 എം 777 പീരങ്കികള്‍ ഇന്ത്യയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വിദേശ ആയുധ വ്യാപാര കരാര്‍ പ്രകാരം കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കാരാറില്‍ ഒപ്പുവെച്ചത്.

Top